Kerala
മലയാള സിനിമയിലെ മികച്ച സാമൂഹ്യവിമർശകനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ തൂലികയുടെ ചൂട് അറിയാത്തവർ ചുരുക്കം. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരവെങ്കിലും കക്ഷിരാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരെയും റോസ്റ്റ് ചെയ്തു. അതിൽത്തന്നെ മലയാള സിനിമയിലെ ക്ലാസിക് രാഷ്ട്രീയ സിനിമ എന്നു പറയാവുന്നത് സന്ദേശം എന്ന സിനിമയാണ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും മൂല്യച്യുതികളെയും നിശിതമായി വിമർശിക്കുന്ന സിനിമയായിരുന്നു സന്ദേശം.
ആ സിനിമയിലെ വിമർശനവും സന്ദേശവും ഇപ്പോഴും രാഷ്ട്രീയത്തിൽ വൈറൽ ആണെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. സിനിമയിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും രാഷ്ട്രീയ പ്രവർത്തകർ തമ്മിലുള്ളഏറ്റുമുട്ടലുകളും പോരുകളുമൊക്കെ തന്മയത്വത്തോടെയാണ് ശ്രീനി അവതരിപ്പിച്ചത്. ഇന്നും ഒാരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കേരളത്തിൽ പ്രചരിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്തുന്ന രംഗം. ആക്ഷേപഹാസ്യത്തിന്റെ ഇത്രയും മനോഹരമായ ആവിഷ്കരണം മലയാള സിനിമയിൽ വേറെയില്ലെന്നു പറയാം.
കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽനിന്നു വന്നെങ്കിലും കമ്യൂണിസ്റ്റുകാർ നിശിതമായ വിമർശനമാണ് ശ്രീനിവാസന്റെ തൂലികയിൽനിന്ന് ഏറ്റുവാങ്ങിയത്. അത് അവരും ആസ്വദിച്ചു എന്നതാണ് ശ്രീനിവാസൻ ടച്ചി്ന്റെ പ്രത്യേകത. വിമർശനം ഒരിക്കലും അധിക്ഷേപത്തിലേക്കു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തിരക്കഥ ഒരുക്കുക മാത്രമല്ല അഭിനയ മികവുകൊണ്ടും ആ സിനിമയെ ഒരു ശ്രീനിവാസൻ ചിത്രമാക്കി ഈ പ്രതിഭ മാറ്റി. സന്ദേശം സിനിമയിലെ ഡയലോഗുകൾ പലതും ഒരു പഴഞ്ചൊല്ലുകൾ പോലെ ഇപ്പോൾ മലയാളികൾക്കു സുപരിചിതമാണ്. അതുപോലെതന്നെ മികച്ച സാമൂഹ്യവിർശനമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
സ്വന്തം തട്ടകമായ സിനിമയിൽ ഉള്ളവരെയും അദ്ദേഹത്തിന്റെ തൂലിക വെറുതെ വിട്ടില്ല. സിനിമയ്ക്കുള്ളിൽ പോരിനെയും തെറ്റായ പ്രവണതകളെയുമൊന്നും അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. കടുത്ത സ്വയം വിമർശനം തന്നെ ഇതിനായി ശ്രീനി ഒരുക്കി. ജനം കൈയടിച്ച് ആസ്വദിച്ച സിനിമകളായിരുന്നു ഉദയനാണ് താരം. അതിലെ ശ്രീനിവാസന്റെ കഥാപാത്രം സരോജ് കുമാർ ഏറെ ചർച്ച ചെയ്യപ്പെട്ടു.
Movies
ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാള ചലച്ചിത്രമായ "ഗോസ്റ്റ് പാരഡൈസ്' ഈ മാസം 27 മുതല്‍ ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബ്രിസ്ബെയ്നിലെ മൗണ്ട് ഗ്രവറ്റ് ഇവന്റ് സിനിമാസിന്റെ സ്ക്രീൻ രണ്ടിലാണ് ആദ്യ പ്രദര്‍ശനം നടക്കുന്നത്.
27ന് പ്രാദേശിക സമയം വൈകുന്നേരം ആറിന് നടക്കുന്ന പ്രദര്‍ശന ഉദ്ഘാടനത്തില്‍ കലാ, ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് വൈകുന്നേരം 5.45ന് ഹാര്‍ബര്‍ ടൗണ്‍ ഗോള്‍ഡ് കോസ്റ്റിലെ റീഡിംഗ് സിനിമാസിലാണ് രണ്ടാമത്തെ പ്രദര്‍ശനം.
തുടര്‍ന്ന് ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തിലും ക്വീന്സ്ലാന്ഡിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
നടനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.
കെെലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീലാകൃഷ്ണന്, അംബിക മോഹന്‍, പൗളി വല്സന്, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്.
ഷാമോന്, സാജു, ജോബി, ജോബിഷ്, ഷാജി, മേരി, ഇന്ദു, ആഷ, ജയലക്ഷ്മി, മാര്‍ഷല്‍, സൂര്യ, രമ്യ, പൗലോസ്, ടെസ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റജി, ജിബി, സജിനി, അലോഷി, തങ്കം, ജിന്‍സി, സതി തുടങ്ങിയ 26 പുതുമുഖങ്ങൾ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കും.
ആദം കെ.അന്തോണി, സാലി മൊയ്ദീന് (ഛായാഗ്രഹണം), എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനമ്മാവ് (വസ്ത്രാലങ്കാരം), ഡോ.രേഖ റാണി, സഞ്ജു സുകുമാരന്‍ (സംഗീതം), ഗീത് കാര്‍ത്തിക, ബാലാജി (കലാ സംവിധാനം), ഷാബു പോള്‍ (നിശ്ചല ഛായാഗ്രഹണം), സലിം ബാവ (സംഘട്ടനം), ലിന്സണ് റാഫേല്‍ (എഡിറ്റിംഗ്) ജുബിന്‍ രാജ് (സൗണ്ട് മിക്സിംഗ്), സി.ആര്.സജയ് (കളറിസ്റ്റ്), കെ.ജെ. മാത്യു കണിയാംപറമ്പില്‍ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), ജിജോ ജോസ് (ഫൈനാന്‍സ് കണ്ട്രോളര്), ക്ലെയര്‍, ജോസ് വരാപ്പുഴ (പ്രൊഡക്ഷന്‍ കണ്ട്രോളര്), രാധാകൃഷ്ണന് ചേലേരി (പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്), യൂണിറ്റ് (മദര്‍ലാൻഡ് കൊച്ചി, മദര്‍ വിഷന്‍), കാമറ (ലെന്‍സ് മാര്‍ക്ക് 4 മീഡിയ എറണാകുളം, മദര്‍ വിഷന്‍), ഷിബിന്‍ സി.ബാബു (പോസ്റ്റര്‍ ഡിസൈന്‍), ഡേവിസ് വര്‍ഗീസ് (പ്രൊഡക്ഷന്‍ മാനേജര്‍), നിതിന്‍ നന്ദകുമാര്‍ (അനിമേഷന്‍) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
Movies
മഹാകുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്ലെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മൊണാലിസ മലയാളത്തിലേയ്ക്ക് എത്തുന്നത്. കൈലാഷ് ആണ് ചിത്രത്തിലെ നായകൻ.
നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിർമിക്കുന്നു. ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
ഇൻഡോർ സ്വദേശിനിയായ മൊണാലിസ, ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മൊണാലിസയുടെ വിവിധ റീലുകൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.